'അത് ലീഗ് നേതാവിനെ ട്രോളിയത്'; വൈറൽ വോയ്‌സ് മെസേജിൽ വിശദീകരണവുമായി സിപിഎം ലോക്കൽ സെക്രട്ടറി

സിപിഎം പൊരുന്നന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സി.കെ നജ്മുദ്ദീന്റെ വോയ്സ് മെസേജാണ് വൈറലായത്

Update: 2025-12-15 10:08 GMT

വെള്ളമുണ്ട: വൈറൽ വോയ്‌സ് മെസേജിൽ വിശദീകരണവുമായി സിപിഎം പൊരുന്നന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സി.കെ നജ്മുദ്ദീൻ. ലീഗ് നേതാവ് പി.സി ഇബ്രാഹീം ഹാജിയുടെ വോയിസ് മെസേജിനുള്ള മറുപടിയായി വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട വോയ്‌സ് ആണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്നതെന്ന് നജ്മുദ്ദീൻ പറഞ്ഞു.

''അസ്സലാമു അലൈക്കും..അൽ ഹംദുലില്ലാഹ്...ലീഗ് മത്സരിച്ച 14 സീറ്റും നമുക്ക് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു....എല്ലാവർക്കും എല്ലാവിധ വിജയാശംസകളും നേർന്നുകൊണ്ട് നിർത്തുന്നു...അസ്സലാമു അലൈക്കും'' എന്നാണ് ഇബ്രാഹീം ഹാജി പറയുന്നത്.

Advertising
Advertising

പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇതിന് മറുപടിയായി അതിന്റെ തൊട്ടുതാഴെ അതേ ശൈലിയിൽ താൻ മറുപടി ഇടുകയായിരുന്നു. ഇതാണ് ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്നത് എന്നാണ് നജ്മുദ്ദീന്റെ വിശദീകരണം.

20 വർഷത്തിന് ശേഷം കഴിഞ്ഞ തവണ വെള്ളമുണ്ട പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഇത്തവണ യുഡിഎഫ് പഞ്ചായത്ത് തിരിച്ചുപിടിച്ചു. വെള്ളമുണ്ടയിൽ നടത്തിയ ആഹ്ലാദപ്രകടനത്തിലാണ് യുഡിഎഫ് പ്രവർത്തകർ നജ്മുദ്ദീന്റെ ഓഡിയോ പുറത്തുവിട്ടത്. യുഡിഎഫ് സ്ഥാനാർഥികളുടെ ദുആ അല്ലാഹു കേൾക്കില്ലെന്നും എൽഡിഎഫിന്റെ 24 സ്ഥാനാർഥികളും വിജയിക്കുമെന്നും എല്ലാവരും ദുആ ചെയ്യണമെന്നുമാണ് നജ്മുദ്ദീൻ പറയുന്നത്.

ഓഡിയോ ഇങ്ങനെ: ''അസ്സലാമു അലൈകും, അൽഹംദുലില്ലാഹ്, വെള്ളമുണ്ട പഞ്ചായത്തിലെ 24 സീറ്റിലാണ് നമ്മൾ മത്സരിച്ചത്. ഇപ്പോൾ കണക്ക് കൂട്ടിനോക്കുമ്പോൾ 24 സീറ്റിലും നമ്മൾ വിജയിക്കും. ഇൻശാ അല്ലാഹ്, മറ്റു പ്രയാസങ്ങളൊന്നുമില്ല. പിന്നെ യുഡിഎഫുകാർ പറയുന്നതൊക്കെ തെറ്റാണ്. അവരെ ദുആയൊന്നും അള്ളാഹു സ്വീകരിക്കില്ല. 24 സീറ്റും ഇൻശാ അല്ലാഹ് നമ്മൾ തന്നെ വിജയിക്കും, ദുആ ചെയ്യണം''

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News