പിണറായി നയിക്കും; സിപിഎം മന്ത്രിമാരും പുതുമുഖങ്ങള്‍

രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചു.

Update: 2021-05-18 08:04 GMT
By : Web Desk

രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചു. പിണറായി വിജയന്‍ തന്നെയാണ് മുഖ്യമന്ത്രി. എം വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍,കെ. എന്‍ ബാലഗോപാല്‍, പി. രാജീവ്, .എന്‍ വാസവൻ, വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, ആർ ബിന്ദു, വീണ ജോര്‍ജ്, വി അബ്ദുറഹ്മാന്‍ എന്നിവരാണ് പുതിയ മന്ത്രിസഭയിലെ സിപിഎം മന്ത്രിമാര്‍. എം ബി രാജേഷ് സ്പീക്കറാകും.

കെ കെ ശൈലജ ഇത്തവണ മന്ത്രിസഭയിലില്ല. പകരം പാര്‍ട്ടി വിപ്പായി ശൈലജയെ തെരഞ്ഞെടുത്തു. പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. 

നേരത്തെ പിണറായി വിജയനും കെ കെ ശൈലജയും മാത്രമാണ് പുതിയ മന്ത്രിസഭയിലെ പഴയമുഖങ്ങള്‍ എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സമിതിയോഗങ്ങളിലാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.

Tags:    

By - Web Desk

contributor

Similar News