'പാർട്ടി മെമ്പർമാർ തെറ്റുചെയ്താൽ അതത് ഘടകങ്ങൾ പരിശോധന നടത്തും'; പി.കെ ശശിയെ തള്ളി സിപിഎം പാലക്കാട് ജില്ലാ നേതൃത്വം

ശശി വെറും പാർട്ടി മെമ്പറാണെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു

Update: 2025-07-13 07:59 GMT
Editor : Lissy P | By : Web Desk

പാലക്കാട്: പി.കെ ശശിയെ തള്ളി സിപിഎം പാലക്കാട് ജില്ലാ നേതൃത്വം . പാർട്ടി മെമ്പർമാർ തെറ്റുചെയ്താൽ അതത് ഘടകങ്ങൾ പരിശോധന നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. പാർട്ടി നിലപാടിന് വിരുദ്ധമായി യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയിൽ അഴിമതി ഇല്ലെന്ന് പറഞ്ഞ പി.കെ ശശിയുടെ നടപടിയിൽ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട് . ശശി വെറും പാർട്ടിമെമ്പറാണെന്നും പാർട്ടി മെമ്പർമാർ എന്തെങ്കിലും പ്രശ്ന ഉണ്ടാക്കിയിൽ തെറ്റ് ചെയ്താൽ അതത് ഘടകങ്ങൾ പരിശോധന നടത്തുമെന്ന് സിപി എം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു.

Advertising
Advertising

അതേസമയം, ശശിയെ ഒപ്പം നിർത്തിയാൽ പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ. കോൺഗ്രസ് നേതാക്കൾ ശശിയുമായി ചർച്ച നടത്തും. യു ഡി എഫുമായി സഹകരിക്കുന്ന കാര്യത്തിൽ പി.കെ ശശി തീരുമാനം എടുക്കട്ടെയെന്ന് മുസ്‍ലിം ലീഗ് നേതാവും  മണ്ണാർക്കാട് നഗരസഭാ ചെയർമാനുമായ ഫായിദ ബഷീർ മീഡിയവണിനോട് പറഞ്ഞു.

ശശിയെ സഹകരിപ്പിക്കുന്ന കാര്യം സജീവ ചർച്ചയാക്കുന്നതിനിടെയാണ് പ്രതിഷേധം രേഖപെടുത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽകിഫിൽ രംഗത്ത് എത്തി. സ്ത്രീ പീഡന പരാതി അടക്കം നേരിട്ട വ്യക്തിയെ സഹകരിപ്പിക്കരുതെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് . വിവാദങ്ങൾ കത്തി നിൽക്കെ ഇന്നലെ രാത്രിയിൽ സിപിഎം മണ്ണാർക്കാട് ഏരിയ കമ്മറ്റി ഓഫീസിലേക്ക് പടക്കം എറിഞ്ഞത്. സി പി എം അനുഭാവിയായ അഷറഫാണ് പിടിയിലായത് . പി.കെ ശശിയുടെ അനുഭാവിയായ അഷറഫ് പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് പടക്കം എറിഞ്ഞതെന്നാണ് എഫ്ഐആറില്‍ പറയുന്നു . പി.കെ ശശി വിഷയം പരിഹരിക്കാൻ പാലക്കാട് ജില്ലയിലെ സിപിഎം നേതൃത്വം മുൻകൈ എടുക്കില്ല . മുഖ്യമന്ത്രി ഉൾപെടെ ഉള്ളവർ വിഷയത്തിൽ ഇടപെടുമോ എന്നതും പ്രധാനമാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News