സിപിഎം പാർട്ടി കോൺഗ്രസ്; യുകെയിൽ നിന്നുള്ള പ്രതിനിധിയെ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കി

പാർട്ടിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് കേന്ദ്രകമ്മിറ്റിയുടെ നടപടി

Update: 2025-04-02 04:33 GMT
Editor : Lissy P | By : Web Desk

മധുര: സിപിഎം പാർട്ടി കോൺഗ്രസില്‍ നിന്ന് യുകെയിൽ നിന്നുള്ള പ്രതിനിധി രാജേഷ് കൃഷ്ണയെ നിന്ന് ഒഴിവാക്കി. പാർട്ടിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നടപടി. യുകെയിൽ നിന്ന് രണ്ട് പ്രതിനിധികളാണ് സമ്മേളനത്തിൽ നിശ്ചയിച്ചിരുന്നത്. പിവി അന്‍വറുമായി ബന്ധപ്പെട്ട പരാതിയിലാണ് രാജേഷ് കൃഷ്ണയെ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം.

സിപിഎം 24 ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയില്‍ തുടക്കമായി. മുതിർന്ന നേതാവ് ബിമന്‍ ബസു പതാക ഉയർത്തി.പോളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പിബി അംഗം മണിക് സർക്കാറാണ് പ്രസിഡിയം നിയന്ത്രിക്കുന്നത്.

Advertising
Advertising

കേരളത്തിൽനിന്ന് പുത്തലത്ത് ദിനേശനാണ് പ്രസീഡിയത്തിൽ അംഗമായിട്ടുള്ളത്.സംഘടനാ റിപ്പോർട്ട് ബി.വി രാഘവുലു അവതരിപ്പിക്കും.കരട് രാഷ്ട്രീയ പ്രമേയം പി ബി കോഡിനേറ്റർ പ്രകാശ് കാരാട്ടാണ് അവതരിപ്പിക്കുന്നത്.ദീപശിഖയും പതാകയും ഇന്നലെ വൈകിട്ടോടെ സമ്മേളന നഗരിയിൽ എത്തി.

ഉച്ചയ്ക്കുശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുന്നത്. 75 വയസ്സ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കണമോ എന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കും.എം എ ബേബി അടക്കമുള്ളവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.ക്ഷണിതാക്കൾ ഉൾപ്പെടെ 811 പേരാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News