'ഒരോ സർവകലാശാലയ്ക്കും ഓരോ ചാൻസലർ'; ഗവർണറുടെ ഇടപെടലുകൾക്ക് തടയിടാൻ സി.പി.എം

സർവകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടാതെ കേരള സർവകലാശാല വിസി നിയമന നടപടികളുമായി ഗവർണർ മുന്നോട്ട് പോയതോടെയാണ് നിലപാട് കടുപ്പിക്കാൻ സിപിഎം തീരുമാനിച്ചത്

Update: 2022-09-23 13:02 GMT
Advertising

തിരുവനന്തപുരം: സർവകലാശാലകളിലെ ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ ഇടപെടലുകൾക്ക് തടയിടാൻ സിപിഎം ആലോചന. ഒരോ സർവകലാശാലയ്ക്കും ഓരോ ചാൻസലർ വേണമെന്നതടക്കമുള്ള ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ ശിപാർശകളിൽ സിപിഎം അഭിപ്രായ രൂപീകരണം നടത്തും. അധ്യാപക വിദ്യാർഥി സംഘടനാനേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന ശിൽപശാല നാളെയും മറ്റെന്നാളും തിരുവനന്തപുരം ഇഎംഎസ് അക്കാഡമിയിൽ നടക്കും.

ചാൻസലർ എന്ന പദവി ഉപയോഗിച്ച് സർവകലാശാലകളിൽ ഗവർണർ സംഘപരിവാർ അജണ്ട നടപ്പാക്കുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. നിയമസഭ പാസ്സാക്കിയ സർവകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടാതെ കേരള സർവകലാശാല വിസി നിയമന നടപടികളുമായി ഗവർണർ മുന്നോട്ട് പോയതോടെയാണ് നിലപാട് കടുപ്പിക്കാൻ സിപിഎം തീരുമാനിച്ചത്. ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് എങ്ങനെ നടപ്പാക്കണമെന്നതടക്കമുള്ള കാര്യങ്ങളാണ് പാർട്ടി ചർച്ച ചെയ്യുന്നത്. സ്വയം ഭരണ കോളേജുകൾക്ക് കൽപ്പിത പദവി നൽകണമെന്നതടക്കമുള്ള കമ്മീഷൻ ശിപാർശകളിൽ ഇടത് കേന്ദ്രങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. റിപ്പോർട്ടിലെ കാര്യങ്ങൾ ചർച്ച ചെയ്ത് നയം രൂപീകരിച്ച ശേഷം സർക്കാരിനെ കൊണ്ട് നടപ്പാക്കാനാണ് പാർട്ടി ആലോചന. സർവകലാശാലകളിൽ മുഖ്യമന്ത്രിക്ക് വിസിറ്റർ പദവി, വിസിമാരുടെ കാലാവധി അഞ്ച് വർഷം തുടങ്ങിയ ശിപാർശകളും കമ്മീഷൻ നൽകിയിട്ടുണ്ട്.


Full View

CPM plans to stop Governor's interference in universities as chancellor

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News