വനം വകുപ്പിനെതിരെ സി.പി. എം സമരം; മണ്ണാർക്കാട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു

വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ ദ്രോഹിക്കുന്നു എന്ന് ആരോപിച്ചാണ് കേരള കർഷക സംഘം മണ്ണാർക്കാട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചത്.

Update: 2021-09-11 01:23 GMT

മണ്ണാർക്കാട് വനം വകുപ്പിനെതിരെ സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ സമരം. വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ ദ്രോഹിക്കുന്നു എന്ന് ആരോപിച്ചാണ് കേരള കർഷക സംഘം മണ്ണാർക്കാട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചത്. സർക്കാർ നയമല്ല വനം വകുപ്പ് ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നതെന്ന് കെ.ടി.ഡി.സി ചെയർമാൻ പി.കെ ശശി പറഞ്ഞു...

മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വന്യ ജീവി ശലും തുടരുകയാണ്. കൂടാതെ പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന സ്ഥലത്ത് ജണ്ട ഇടുകയും ചെയ്യുന്നുണ്ട്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് സമരം സി.പി.എം ഏറ്റെടുത്തത്. മണ്ണാർക്കാട് ഡി.എഫ്.ഒ ഓഫീസ് കേരള കർഷക സംഘം ഉപരോധിച്ചു. മുൻ എം.എൽ.എയും , കെ.ടി.ഡി.സി ചെയർമാനുമായ പി.കെ ശശി സമരം ഉദ്ഘാടനം ചെയ്തു.

സി .പി. എം മണ്ണാർക്കാട് ഏരിയ സെക്രട്ടറി യു.ടി രാമകൃഷ്ണൻ ഉൾപെടെ സംസാരിച്ചു. മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിലേയും , സൈലന്‍റ് വാലി വന്യജീവി സങ്കേതത്തിലേയും ഉദ്യോഗസ്ഥർ കർഷകരെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് ആരോപണം. സി.പി.എം നേതൃത്വം വനം മന്ത്രിയുടെ ശ്രദ്ധയിൽ പ്രശ്നം കൊണ്ടുവന്നിട്ടും പരിഹാരം കാണാതായതോടെയാണ് സി.പി.എം തന്നെ പ്രത്യാക്ഷ സമരവുമായി ഇറങ്ങിയത്


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News