കടകംപള്ളിയെ ഇറക്കി ആറ്റിങ്ങല്‍ തിരിച്ചു പിടിക്കാന്‍ സി.പി.എം; സര്‍വസന്നാഹവുമായി മുന്നണികള്‍

മികച്ച സ്ഥാനാർഥിയെ ഇറക്കിയാല്‍ ആറ്റിങ്ങലിന്‍റെ സ്നേഹം ഇടത്തോട്ട് ചായുമെന്നാണ് സി.പി.എം കണക്ക് കൂട്ടല്‍

Update: 2024-01-23 01:34 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലം തിരിച്ച് പിടിക്കാന്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഇറക്കാന്‍ സി.പി.എം ആലോചന. യു.ഡി.എഫ് സ്ഥാനാർഥിയായി അടൂർപ്രകാശും ബി.ജെ.പിക്കായി കേന്ദ്രമന്ത്രി വി.മുരളീധരനും വരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.പാർട്ടി കോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന മണ്ഡലം തിരിച്ച് പിടിക്കാന്‍ ശക്തനായ സ്ഥാനാർഥിയെ വേണം എന്നാലോചനയുടെ ഭാഗമായിട്ടാണ് കടകംപള്ളിയുടെ പേര് ഉയർന്ന് വരുന്നത്.

20 ലോക്സഭ മണ്ഡലങ്ങളില്‍ സി.പി.എമ്മിന് കാര്യമായ വേരോട്ടമുള്ള മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങല്‍.കഴിഞ്ഞ തവണത്തെ യുഡിഎഫ് ചുഴലയില്‍ ആറ്റിങ്ങലിലെ പാർട്ടി കോട്ടകൊത്തളങ്ങള്‍ തകർന്നടിച്ചു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നോക്കുമ്പോള്‍ അടിത്തറയില്‍ വിള്ളല്‍ വീണിട്ടില്ലെന്നതാണ് സി.പി.എം നേതാക്കള്‍ പറയുന്നത്.

Advertising
Advertising

മികച്ച സ്ഥാനാർഥിയെ ഇറക്കിയാല്‍ ആറ്റിങ്ങലിന്‍റെ സ്നേഹം ഇടത്തോട്ട് ചായുമെന്നാണ് സി.പി.എം കണക്ക് കൂട്ടല്‍. സിറ്റിംങ് എം.പി എന്ന നിലയില്‍ അടൂർപ്രകാശിനെ തന്നെയാണ് യുഡിഎഫ് പോരിനിറക്കുന്നത്. ആറ്റിങ്ങല്‍ ലക്ഷ്യം വച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പണിതുടങ്ങിയിട്ട് കുറച്ചായി. രണ്ട് പേരും കളത്തിലറങ്ങി കളി തുടങ്ങി. ഇതോടെയാണ് ശക്തനായി സ്ഥാനാർഥി വേണം എന്ന ചർച്ചയിലേക്ക് എല്‍ഡിഎഫ് കടന്നത്.

മുന്‍മന്ത്രിയും ആറ്റിങ്ങല്‍ എംഎല്‍എയുമായി കടകംപള്ളി സുരേന്ദ്രനാണ് പാർട്ടി പട്ടികയില്‍ ഒന്നാം പേരുകാരന്‍. ചില യുവനേതാക്കളുടെ പേരും പറഞ്ഞ് കേട്ടിരിന്നു. എന്നാല്‍ ഇത്തവണ ഒരു പരീക്ഷണം വേണ്ടെന്നാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സാമുദായിക സമവാക്യങ്ങളും കടകംപള്ളിയുടെ പേര് പരിഗണിക്കാന്‍ കാരണമാണ്. ജില്ലാസെക്രട്ടറി ആയിരുന്നപ്പോള്‍ ഉണ്ടാക്കിയെടുത്ത സ്വാധീനവും മികച്ച സംഘടനമികവുമെല്ലാം വരുന്ന സ്ഥാനാർഥിയുടെ പേര് കടകംപള്ളി സുരേന്ദ്രന്‍ എന്നതിലേക്ക് ചുരുങ്ങുന്നുണ്ട്. മൂന്ന് മുന്നണികളും സർവസന്നാഹവുമായി ഇറങ്ങുമ്പോ ആറ്റിങ്ങലിലെ പോരാട്ടം കൊഴുക്കും.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News