അമ്മ അറിയാതെ കുഞ്ഞിനെ കടത്തിയ സംഭവം: ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനും ജയചന്ദ്രനുമെതിരെ നടപടിക്കൊരുങ്ങി സിപിഎം

പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കുഞ്ഞിനെ കണ്ടെത്താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അനുപമ

Update: 2021-10-24 07:32 GMT

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ സെക്രട്ടറിയേറ്റ് അംഗവുമായ ഡോക്ടർ ഷിജു ഖാനെതിരെ സി.പി.എം നടപടിയെടുത്തേക്കും. അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെയും സിപിഎം നടപടിയുണ്ടാകും. സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് ജയചന്ദ്രൻ.  

കുഞ്ഞിനെ അനുപമയിൽ നിന്നും മാറ്റി ദത്ത് കൊടുത്തതിൽ സിപിഎം കടുത്ത പ്രതിരോധത്തിലാണ്. പാർട്ടി ഇടപെടൽ ഇതിന് പിന്നിലുണ്ടെന്നാണ് അനുപമ ഉറച്ചുവിശ്വസിക്കുന്നത്. അത് തന്നെയാണ് അനുപമയുടെ പരാതിയും. കുഞ്ഞിനെ മാറ്റിയ അച്ഛൻ ജയചന്ദ്രൻ സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗം, എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി ദത്ത് കൊടുത്ത ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്. 

Advertising
Advertising

ബൃന്ദാകാരാട്ടും പി.കെ ശ്രീമതിയും ഇടപെട്ടിട്ടും അനുപമക്ക് നീതി കിട്ടാതെ പോയതിൽ പാർട്ടിയുടെ ഉന്നതതലങ്ങളിലെ ഇടപെടൽ ഉറപ്പാണ്. പക്ഷേ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയത് ദേശീയ തലത്തിൽ തന്നെ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നത് കൊണ്ടാണ് സിപിഎം വീഴ്ചയിൽ നടപടി ആലോചിക്കുന്നത്. അതേസമയം പൊലീസിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് അനുപമ രംഗത്ത് എത്തി. അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന പൊലീസ് റിപ്പോർട്ട് തെറ്റാണ്. സെപ്റ്റംബർ മാസത്തിൽ നൽകിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആര്‍ എടുത്തത്. വീഴ്ച പറ്റിയിട്ടില്ല എന്ന റിപ്പോര്‍ട്ട് കാണുമ്പോൾ നിലവിലുള്ള വിശ്വാസം കൂടെ നഷ്ടപ്പെട്ടു. അച്ഛനെതിരെ കേസെടുക്കാൻ ഡി.ജി.പി ബെഹ്റ ഡി.വൈ.എസ്.പിക്ക് നിർദേശം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അനുപമ പറഞ്ഞു. 

more to watch;

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News