'പൂണിത്തുറയിലെ സിപിഎം പ്രവർത്തകരെ തൊട്ടാൽ വിവരമറിയും'; ഭീഷണിയുമായി എറണാകുളം ജില്ലാ സെക്രട്ടറി

പൂണിത്തുറയിലെ നിരവധി സഖാക്കൾക്ക് മർദനമേറ്റ സംഭവം ഉണ്ടായിട്ടുണ്ടെന്നും ഇനി അത് ആവർത്തിച്ചാൽ വിവരമറിയും എന്നും മോഹനൻ

Update: 2024-10-18 02:28 GMT

 കൊച്ചി: പൂണിത്തുറയിലെ സിപിഎം പ്രവർത്തകരെ തൊട്ടാൽ ഇനി വിവരം അറിയുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി. എൻ മോഹന്റെ ഭീഷണി. പൂണിത്തുറയിലെ പ്രശ്നങ്ങൾക്ക് കാരണക്കാരൻ മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രനാണെന്നും മോഹനൻ ആരോപിച്ചു.

വിഭാഗീയത രൂക്ഷമായ പൂണിത്തുറ സിപിഎമ്മിൽ നിന്ന് എട്ടുപേരെ പാർട്ടി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവും ഒപ്പം മുന്നറിയിപ്പുമായി നേതൃത്വം രംഗത്തെത്തിയത്. പ്രശ്നക്കാരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് മോഹനൻ പറഞ്ഞു.

പൂണിത്തുറയിലെ നിരവധി സഖാക്കൾക്ക് മർദനമേറ്റ സംഭവം ഉണ്ടായിട്ടുണ്ടെന്നും ഇനി അത് ആവർത്തിച്ചാൽ വിവരമറിയും എന്നും മോഹനൻ തന്റെ പ്രസം​ഗത്തിൽ പറയുന്നുണ്ട്. പുറത്താക്കപ്പെട്ട പാർട്ടി പ്രവർത്തകർ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണിയും താക്കീതുമായി ജില്ലാ സെക്രട്ടറി രം​ഗത്തുവന്നത്.

Advertising
Advertising
Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News