പഴയിടത്തെ ജാതി പറഞ്ഞ് ആക്ഷേപിച്ചത് സംസ്‌കാരത്തിന് യോജിക്കാത്തത്: മന്ത്രി വി.ശിവൻകുട്ടി

വിവാദങ്ങളുണ്ടാക്കിയത് സമൂഹമാധ്യമങ്ങളാണ്, അത് കേരളത്തിന്റെയോ സർക്കാരിന്റെയോ അഭിപ്രായമല്ലെന്നും മന്ത്രി

Update: 2023-01-08 08:22 GMT

പഴയിടം മോഹനൻ നമ്പൂരിതിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചത് കേരള സമൂഹത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവാരമില്ലാത്ത വിമർശനമായി അതെന്നും അത്രയും ആത്മാർഥമായി പ്രവർത്തിക്കുന്ന ആളെ രൂക്ഷമായി വിമർശിച്ചത് ശരിയായില്ലെന്നും മന്ത്രി മീഡിയവണിനോട്  പറഞ്ഞു.

"സ്‌കൂൾ കലോത്സവത്തെ സംബന്ധിച്ചിടത്തോളം ഒരു കാര്യത്തിലും പരാതി ഉയർന്നിട്ടില്ല. വിവാദങ്ങളുണ്ടാക്കിയത് സമൂഹമാധ്യമങ്ങളാണ്. അത് കേരളത്തിന്റെയോ സർക്കാരിന്റെയോ അഭിപ്രായമല്ല. കലോത്സവത്തിൽ എല്ലാ കാര്യങ്ങളും ടെൻഡർ അനുസരിച്ചാണ് തീരുമാനിക്കുന്നത്. ആ ടെൻഡറിൽ പങ്കെടുത്ത് ഒന്നാം സ്ഥാനത്ത് വന്നയാളാണ് പഴയിടം മോഹനൻ നമ്പൂതിരി. കലോത്സവത്തിൽ പെട്ടന്ന് നോൺവെജ് വിളമ്പണം എന്ന ആവശ്യമുയർന്നത് അദ്ദേഹത്തിന് അംഗീകരിക്കാനായി കാണില്ല. ഒരു ദിവസം 30000 പേർക്കാണ് അദ്ദേഹം ഭക്ഷണം വിളമ്പിയത്. അദ്ദേഹത്തെ ജാതി പറഞ്ഞ് ആക്ഷേപിച്ചത് കേരള സമൂഹത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല. നിലവാരമില്ലാത്ത വിമർശനമായിപ്പോയി അത്. അനാവശ്യമായ കാര്യങ്ങളാണതൊക്കെ". മന്ത്രി പറഞ്ഞു.

Advertising
Advertising
Full View

വിവാദങ്ങളെത്തുടർന്ന് അടുത്ത കലോത്സവം മുതൽ ഭക്ഷണം വിളമ്പാൻ താനുണ്ടാവില്ലെന്ന് പഴയിടം പ്രതികരിച്ചിരുന്നു. അനാവശ്യമായി ജാതീയതയുടെയും വർഗീയതയുടെയും വിത്തുകൾ വാരിയെറിഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ കലോത്സവ വേദികളെ നിയന്ത്രിക്കുന്നത് ഭയമുള്ള കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News