മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ വി.ഡി സതീശനെതിരെ വിമർശനം; തള്ളാതെ മുനീർ

യുഡിഎഫ് എടുക്കുന്ന തീരുമാനത്തിന്റെ കൂടെയാണ് മുസ്‌ലിം ലീഗെന്നും എം.കെ മുനീർ വ്യക്തമാക്കി.

Update: 2025-06-02 07:08 GMT

മലപ്പുറം: ലീഗ് നേതൃയോഗത്തിൽ വി.ഡി സതീശനെതിരെ വിമർശനമുണ്ടായെന്ന വാർത്ത തള്ളാതെ എം.കെ മുനീർ. യോഗത്തിൽ വിമർശനമുണ്ടോയോ എന്നത് പുറത്ത് പറയാൻ പറ്റില്ല. യുഡിഎഫ് എടുക്കുന്ന തീരുമാനത്തിന്റെ കൂടെയാണ് മുസ്‌ലിം ലീഗെന്നും എം.കെ മുനീർ വ്യക്തമാക്കി.

അൻവറുമായി ചർച്ച നടത്താൻ യുഡിഎഫ് നിയോഗിച്ചതാണ് സതീശനെ. അതിൽ അദ്ദേഹം പറഞ്ഞതാണ് തീരുമാനമെന്നും സതീശൻ പറഞ്ഞു. ലീഗ് യോഗത്തിൽ നടക്കുന്ന കാര്യങ്ങളല്ല തീരുമാനങ്ങൾ മാത്രമെ പുറത്തു പറയാൻ കഴിയൂ. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയെ പരമാവധി ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക എന്നതാണ് ഇനി ചെയ്യാനുള്ളതെന്നും എം.കെ മുനീർ കൂട്ടിച്ചേർത്തു. പത്രിക പിൻവലിക്കണോയെന്നത് അൻവറാണ് തീരുമാനിക്കേണ്ടത്. ചർച്ചയുടെ ഒരു ഘട്ടം വരുകയാണെങ്കിൽ അപ്പോൾ ആലോചിക്കുമെന്നും മുനീർ വ്യക്തമാക്കി.

Advertising
Advertising

ലീഗ് നേതൃയോഗത്തിൽ എം.കെ മുനീർ, കെ.എം ഷാജി തുടങ്ങിയ നേതാക്കൾ വി.ഡി സതീശനെ വിമർശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. പി.വി അൻവറിനെ യുഡിഎഫിനൊപ്പം കൂട്ടണമായിരുന്നു എന്ന് നേതാക്കൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. വിമർശനങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടിയും ശരിവെച്ചു. എന്നാൽ ഇത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല എന്ന് പി.കെ കുഞ്ഞാലിക്കുട്ടി പിന്നീട് പ്രസ്താവനയിൽ പറഞ്ഞു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News