'കെ.കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂൽ ബേബി, എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കും'; സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മറ്റി യോഗത്തിൽ വിമർശനം

പിണറായി വിജയൻ വീണ്ടും മത്സരിച്ചത് നല്ല സന്ദേശം അല്ല നൽകിയതെന്നും അംഗങ്ങൾ

Update: 2026-05-23 09:27 GMT

കാസർകോട്: ജില്ലയിലെ സിപിഎം ഏരിയ കമ്മറ്റികളിലും നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് തൃക്കരിപ്പൂർ ഏരിയ കമ്മറ്റി യോ​ഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പാർട്ടിയുടെ അന്ത്യം കാണുമെന്നും മുന്നറിയിപ്പ്.

കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂൽ ബേബിയാണെന്നെ വിമർശനവും ഉയർന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും വിമർശനം. എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്നും തൃക്കരിപ്പൂർ ഏരിയ കമ്മറ്റി അംഗങ്ങൾ പറഞ്ഞു.

Advertising
Advertising

തൃക്കരിപ്പൂരിലെ തോൽവിക്ക് കാരണം പയ്യന്നൂരിലെ സംഘടനാ വിഷയങ്ങളാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. പിണറായി വിജയൻ വീണ്ടും മത്സരിച്ചത് നല്ല സന്ദേശം അല്ല നൽകിയതെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ പി. ജയരാജനും കെ.കെ. ശൈലജയും വീണ്ടും നേതൃനിരയിൽ സജീവമാകണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

മുൻ മുഖ്യമന്ത്രി ഇ.കെ. നയനാർ അടക്കമുള്ള പ്രമുഖ നേതാക്കൾ മത്സരിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കരിപ്പൂർ. ഇതുവരെ സിപിഎം തോറ്റിട്ടില്ലാത്ത മണ്ഡലത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടായത്. പാർട്ടി കോട്ടകളിൽ ഉൾപ്പെടെ വോട്ട് ചോർച്ചയുണ്ടായത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. തൃക്കരിപ്പൂരിൽ സംഘടനാ ദൗർബല്യങ്ങൾ ഉണ്ടായത് ഏത് സാഹചര്യത്തിലാണ് എന്ന് പരിശോധിക്കണമെന്ന് വി.പി.പി. മുസ്തഫ ആവശ്യപ്പെട്ടിരുന്നു. 

പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിലും പിണറായി വിജയനും എം.വി ഗോവിന്ദനും രൂക്ഷ വിമർശനം ഉയർന്നു. കടക്ക് പുറത്ത്, ഡാഷ് മോനെ തുടങ്ങിയ പിണറായിയുടെ പരാമർശങ്ങൾ തിരിച്ചടി ഉണ്ടാക്കിയെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. സംസ്ഥാന സെക്രട്ടറി പറയുന്ന കാര്യങ്ങളിൽ ഒന്നും വ്യക്തതയില്ലെന്നും ഏരിയ കമ്മിറ്റി അംഗങ്ങളുടെ വിമർശനം. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറായില്ല. ഇത് ന്യൂനപക്ഷ ഏകീകരണത്തിന് വഴിവെച്ചു. പാലക്കാട് മണ്ഡലത്തിൽ വോട്ട് കുറഞ്ഞ ഉൾപ്പെടെ ഇതെല്ലാം കൊണ്ടെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ. തൃത്താലയിലെ തോൽവി മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരെ വിശ്വാസത്തിൽ എടുക്കാത്തതിന്റെ ഭാഗമാണെന്നും ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിച്ചില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നും സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾ.

പിണറായി രാജി വയ്ക്കണമെന്ന് സിപിഎം പാറശാല ഏരിയ സെക്രട്ടറി പറഞ്ഞു.  ഏരിയ കമ്മറ്റി റിപ്പോർട്ടിങ്ങിൽ ആണ് സെക്രട്ടറിയുടെ പരാമർശം. പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാർ ആണ് രൂക്ഷവിമർശനം ഉന്നയിച്ചത്. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവച്ചു മാതൃകയാകണം. റിപ്പോർട്ടിങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. കെ ജയചന്ദ്രൻ പങ്കെടുത്തു. ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായിക്ക്.  പാർട്ടി കോട്ടയിൽ പിണറായി ആറ് റൗണ്ട് പിന്നിൽ പോയി. പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യൻ. എംഎൽഎ സ്ഥാനം രാജിവച്ച് മാന്യത കാട്ടണമെന്നും വിമർശനം.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News