നെടുമ്പാശേരിയിൽ അനധികൃതമായി കടത്തിയ ഐഫോണുകൾ പിടികൂടി

എട്ട് ലക്ഷത്തോളം രൂപ വില വരുന്ന എട്ട് ഫോണുകളാണ് പിടിച്ചെടുത്തത്

Update: 2022-10-20 02:24 GMT

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൊബൈൽ ഫോണുകൾ കസ്റ്റംസ് പിടികൂടി.ഷാർജയിൽ നിന്നെത്തിയ റിയാസ് എന്ന യാത്രക്കാരനാണ് ഫോണുകൾ കടത്തിയത്. ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ.

എട്ട് ഫോണുകൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് ഇന്ത്യൻ വിപണിയിൽ എട്ടേമുക്കാൽ ലക്ഷത്തോളം രൂപ വില വരും.ഇയാളിൽ നിന്നും 20 ഗ്രാം തൂക്കം വരുന്ന ഒരു സ്വർണ ബിസ്കറ്റും പിടികൂടി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News