ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്; തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി കസ്റ്റംസ് ഓഫീസിൽ പത്ത്മണി മുതലായിരുന്നു ചോദ്യം ചെയ്യൽ

Update: 2022-04-27 05:30 GMT

എറണാകുളം: ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. എ.എ ഇബ്രാഹിം കുട്ടിയെയാണ് കസ്റ്റംസ് നോട്ടിസ് നൽകി വിളിച്ചു വരുത്തിയത്. കൊച്ചി കസ്റ്റംസ് ഓഫീസിൽ പത്ത്മണി മുതലായിരുന്നു ചോദ്യം ചെയ്യൽ. ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിൻ ആണ് സ്വർണം കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

കൂടാതെ ടി.എ സിറാജ്ജുദ്ദീൻ, കെ.പി സിറാജ്ജുദ്ദീൻ, എന്നിവരും ഇതിന് പിന്നിൽ ഉണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. കെ.പി സിറാജുദ്ദീൻ ആണ് ദുബൈയിൽ നിന്ന് സ്വർണം അയച്ചത്. ഇയാൾ സിനിമാ നിർമാതാവുമാണ്. ഒളിവിലായ മുന്ന് പ്രതികളും മുൻപും സ്വർണം കടത്തിയിട്ടുണ്ട്

Advertising
Advertising

ഈ മാസം 23നാണ് ദുബൈയിൽ നിന്ന് കാർഗോ വിമാനത്തിലെത്തിയ രണ്ടേ കാൽ കിലോ സ്വർണം കസ്റ്റംസ് ഇൻറലിജൻസ് പിടിച്ചെടുത്തത്. തൃക്കാക്കര തുരുത്തേൽ എൻറർപ്രൈസസിൻറെ പേരിലെത്തിയ ഇറച്ചിവെട്ട് യന്ത്രം തുറന്ന് പരിശോധിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കട്ടർ ഉപയോഗിച്ച് മുറിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. രണ്ടേകാൽ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വർണക്കട്ടികൾ ഒരു കോടിക്കു മുകളിൽ വിലവരും. പാർസൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News