സ്വര്‍ണക്കടത്ത്: ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന

സ്വര്‍ണക്കടത്തിന് പിന്നില്‍ ടി. പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

Update: 2021-07-03 10:42 GMT
Advertising

രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റംസ് ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ പരിശോധന നടത്തുന്നു. അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് ഷാഫിയുടെ കൂടെയെന്നാണ് സൂചന. സ്വര്‍ണക്കവര്‍ച്ചാ സംഘത്തിന് ടി.പി വധക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനകള്‍ നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

സ്വര്‍ണക്കടത്തിന് പിന്നില്‍ ടി. പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസിനോട് അര്‍ജുന്‍ സമ്മതിച്ചു. ഇതാദ്യമായാണ് സ്വര്‍ണക്കടത്തിലെ ബന്ധം സമ്മതിച്ചുകൊണ്ട് അര്‍ജുന്‍ മൊഴി നല്‍കുന്നത്.

അതിനിടെ രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. തിങ്കളാഴ്ച കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് അമലയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News