സ്വര്‍ണക്കടത്ത്: അര്‍ജുന്റെ മൊഴി വിശ്വസനീയമല്ലെന്ന് കസ്റ്റംസ്

ടി.പി വധക്കേസ് പ്രതികളായ കൊടിസുനിക്കും ഷാഫിക്കും കണ്ണൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്.

Update: 2021-07-06 09:42 GMT

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കസ്റ്റംസ്. മാതാവിന്റെ ചെലവിലാണ് ജീവിക്കുന്നതെന്ന അര്‍ജുന്റെ വാദം ഭാര്യ നിഷേധിച്ചു. ഫോണ്‍ രേഖകളില്‍ നിന്ന് സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ പങ്ക് വ്യക്തമായി. ആഡംബര ജീവിതമാണ് അര്‍ജുനെ സംശയത്തിന്റെ നിഴലിലാക്കിയതെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

ടി.പി വധക്കേസ് പ്രതികളായ കൊടിസുനിക്കും ഷാഫിക്കും കണ്ണൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. ഷാഫി അടക്കമുള്ളവര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി യുവാക്കളെ സ്വര്‍ണക്കടത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജുനെ കൂടുതല്‍ ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News