വി.ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ

ബൽറാം നൂലിൽ കെട്ടിയിറങ്ങി എംഎൽഎ ആയ ആളാണെന്ന് സി.വി ബാലചന്ദ്രൻ ആരോപിച്ചു.

Update: 2025-07-11 16:51 GMT

പാലക്കാട്: കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ. ബൽറാം നൂലിൽ കെട്ടിയിറങ്ങി എംഎൽഎ ആയ ആളാണെന്നാണ് വിമർശനം. പാലക്കാട് കൊഴിക്കരയിൽ നടന്ന കുടുംബസംഗമത്തിലാണ് സി.വി ബാലചന്ദ്രൻ ബൽറാമിനെ കടന്നാക്രമിച്ചത്.

പാർട്ടിക്ക് വേണ്ടി ഒരു പ്രവർത്തനവും നടത്താതെ, പാർട്ടിയെ നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ബാൽറാമിൽ നിന്നുണ്ടാകുന്നത്. തൃത്താലയിൽ ബൽറാം തോറ്റത് അഹങ്കാരവും ധാർഷ്ട്യവും കൊണ്ടാണ്. കോൺഗ്രസ് നിലനിൽക്കണം, പാർട്ടിക്ക് മേലെ വളരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ പിടിച്ച് പുറത്തിടണമെന്നും സി.വി ബാലചന്ദ്രൻ പറഞ്ഞു. ബൽറാമിനെ തോൽപ്പിച്ചത് സി.വി ബാലചന്ദ്രനാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News