ആറ് വയസ്സുള്ള കുട്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ സി.ഡബ്ല്യു.സി അംഗം പ്രതി

സി.ഡബ്ല്യു.സി അംഗമായ കാർത്തികയുടെ ഭർത്താവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അർജുൻ ദാസ് ആണ് കേസിലെ ഒന്നാം പ്രതി.

Update: 2024-03-06 07:17 GMT

പത്തനംതിട്ട: ആറ് വയസ്സുള്ള കുട്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ സി.ഡബ്ല്യു.സി അംഗം പ്രതി. പത്തനംതിട്ട ജില്ലാ സി.ഡബ്ല്യു.സി അംഗം എസ്. കാർത്തികക്കെതിരെയാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്. കാർത്തികയുടെ ഭർത്താവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അർജുൻ ദാസ് ആണ് കേസിലെ ഒന്നാം പ്രതി.

അനധികൃതമായി പാറയും മണ്ണും കടത്തിയത് പൊലീസിനെ അറിയിച്ചെന്ന സംശയത്തിലായിരുന്നു ആക്രമണം. കാർത്തികയും ഭർത്താവും ഭർത്താവിന്റെ സഹോദരനും അടക്കമുള്ളവരാണ് കേസിലെ നാല് പ്രതികൾ. ഒന്നാം തീയതി രാത്രി ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതികൾ കുട്ടിയേയും മാതാവിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ഇവർക്ക് നേരെ അരിവാൾ എറിയുകയും ചെയ്തുവെന്നാണ് പരാതി.

അതേസമയം പരാതി വ്യാജമാണെന്നും പ്രതി ചേർത്തതിനെതിരെ എസ്.പിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും കാർത്തിക പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News