സൈബര്‍ ആക്രമണം: നിയമനടപടി സ്വീകരിക്കാന്‍ ഷാഫിയുടെ കയ്യില്‍ എന്തെങ്കിലും വേണ്ടേ ; കെ കെ ശൈലജ

മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോവുകയാണെന്നും ശൈലജ

Update: 2024-04-21 09:24 GMT

കണ്ണൂര്‍: സൈബര്‍ ആക്രമണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന ഷാഫി പറമ്പിലിന്റെ പ്രസ്താവനയോട് പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ. ഞാന്‍ പറഞ്ഞത് വളരെ വ്യക്തമാണ്. അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. എന്‍റെ കയ്യില്‍ തെളിവുണ്ട്.

അത് പരാതി നല്‍കിയയിടത്ത് കൊടുത്തിട്ടുണ്ട്. സംഭവത്തില്‍ താന്‍ മാപ്പ് പറഞ്ഞിട്ടില്ല. നിയമനടപടി സ്വീകരിക്കാന്‍ ഷാഫിയുടെ കയ്യില്‍ എന്തെങ്കിലും വേണ്ടേ എന്നും ശൈലജ ചോദിച്ചു.

മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോവുകയാണ്. പറഞ്ഞതിലെ ചില വാക്യങ്ങള്‍ മാത്രം എടുത്ത് വാര്‍ത്തയാക്കുന്നു. അധാര്‍മികമായ സൈബര്‍ പ്രചരണം തനിക്കെതിരെ ഉണ്ടായെന്നും തന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടെന്നും ശൈലജ പറഞ്ഞു.

Advertising
Advertising

തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ വടകരയിലെ ജനങ്ങള്‍ക്ക് കടുത്ത് പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തില്‍ അത് പ്രതിഫലിക്കുമെന്നും ശൈലജ പറഞ്ഞു. 

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News