ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പ്രഖ്യാപിച്ചു

നേരത്തെ പുറത്തു വന്ന സാധ്യത പട്ടികയിൽ വലിയ മാറ്റങ്ങളുമൊന്നുമില്ലാതെയാണ് അവസാനപട്ടിക പുറത്തുവന്നിരിക്കുന്നത്.

Update: 2021-08-28 16:28 GMT
Editor : Nidhin | By : Web Desk

ഒരുപാട് ദിവസത്തെ പ്രതിസന്ധികൾക്ക് ശേഷം കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറങ്ങി. നേരത്തെ പുറത്തു വന്ന സാധ്യത പട്ടികയിൽ വലിയ മാറ്റങ്ങളുമൊന്നുമില്ലാതെയാണ് അവസാനപട്ടിക പുറത്തുവന്നിരിക്കുന്നത്. പട്ടികയിൽ സ്ത്രീ പ്രാതിനിധ്യമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിന്നുവെങ്കിലും അത് ഉണ്ടായില്ല. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് പട്ടിക പുറത്തുവിട്ടത്.

പട്ടിക ഇങ്ങനെ

  • തിരുവനന്തപുരം - പാലോട് രവി
  • കൊല്ലം - രാജേന്ദ്ര പ്രസാദ്
  • പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ
  • ആലപ്പുഴ - ബാബു പ്രസാദ്
  • കോട്ടയം - നാട്ടകം സുരേഷ്
  • ഇടുക്കി - സി പി മാത്യു
  • എറണാകുളം - മുഹമ്മദ് ഷിയാസ്
  • തൃശൂർ - ജോസ് വള്ളൂർ
  • പാലക്കാട് - എ തങ്കപ്പൻ
  • മലപ്പുറം - വി എസ് ജോയി
  • കോഴിക്കോട് - കെ പ്രവീൺകുമാർ
  • വയനാട് - എൻ ഡി അപ്പച്ചൻ
  • കണ്ണൂർ - മാർട്ടിൻ ജോർജ്
  • കാസർഗോഡ് - പി കെ ഫൈസൽ
Advertising
Advertising




 


Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News