അച്ചാറിൽ ചത്ത പല്ലി; തിരു. ഡിജിറ്റൽ സർവകലാശാല ഹോസ്റ്റൽ മെസ്സിലാണ് സംഭവം

നേരത്തെയും ഭക്ഷണത്തിൽ നിന്ന് പുഴുവിനെയും പാറ്റയെയും കിട്ടിയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു

Update: 2024-11-10 12:21 GMT

തിരുവനന്തപുരം: തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. നേരത്തെയും ഹോസ്റ്റൽ മെസ്സിൽ ഭക്ഷണത്തിൽ പുഴുവിനെയും പാറ്റയെയും കണ്ടിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ഭക്ഷണത്തെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികൾ മംഗലപുരം പോലീസിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകി. 300 ലധികം വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News