മോഡലുകളുടെ മരണം: പ്രതി സൈജുവിന് മയക്കുമരുന്ന് കച്ചവടക്കാരുമായി അടുത്ത ബന്ധം

സൈജുവിന് മയക്കുമരുന്ന് കച്ചവടക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ചാറ്റുകളിൽ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

Update: 2021-11-30 13:58 GMT
Advertising

കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സൈജുവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പൊലീസ്. സൈജുവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

സൈജുവിന് മയക്കുമരുന്ന് കച്ചവടക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ചാറ്റുകളിൽ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. മൂന്നാറിലും കൊച്ചിയിലും മാരാരിക്കുളത്തുമുള്ള പാർട്ടികളിൽ എംഡി എംഎ നൽകിയെന്നും ചാറ്റിങ് ഹിസ്റ്ററിയിൽ നിന്ന് വ്യക്തമാണ്. കാട്ടുപോത്തിനെ വെടിവെച്ചുകൊന്നുവെന്ന് പറയുന്ന ചാറ്റ് വിവരങ്ങളും കിട്ടിയെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News