Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് നെയ്യാറ്റിൻകര നഗരസഭ. അന്വേഷണം പൂർത്തിയായ ശേഷം മരണ സർട്ടിഫിക്കറ്റിന്റെ കാര്യം പരിഗണിക്കാമെന്നാണ് നഗരസഭയുടെ നിലപാട്. മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകൻ സമർപ്പിച്ച അപേക്ഷക്കാണ് മറുപടി ലഭിച്ചത്.
നെയ്യാറ്റിൻകര ഗോപന്റെ രണ്ടാമത്തെ മകൻ രാജസേനനായിരുന്നു മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. ഗോപന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ തീരുമാനം. പോസ്റ്റുമോര്‍ട്ടത്തിന്റെ ആദ്യ ഘട്ടങ്ങള്‍ കഴിഞ്ഞെങ്കിലും പൂര്‍ണമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ ഗോപന്റെ മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.