Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന വേഗത്തിലാക്കാൻ പൊലീസ് നിർദ്ദേശം. ആവശ്യം ഉന്നയിച്ച് സംസ്ഥാന ഫോറൻസിക് ലബോറട്ടറിക്ക് പൊലീസ് കത്ത് നൽകി. കുടുംബാംഗങ്ങളുടെ രണ്ടാം മൊഴിയെടുപ്പ് ഉടൻ നടന്നേക്കും.
കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിൻകര ഗോപന്റെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. അരവരെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. കഴുത്ത് വരെ പൂജാദ്രവ്യങ്ങൾ കൊണ്ട് മൂടിയിരുന്നു. അടക്കം ചെയ്ത കല്ലറ വിപുലീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്.