വിപഞ്ചികയുടെ മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു
കുണ്ടറ പൊലീസാണ് വിപഞ്ചികയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തത്
Update: 2025-07-14 05:59 GMT
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ കുണ്ടറ പൊലീസാണ് കേസെടുത്തത്. ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആർ.
ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസിൽ നിതീഷ് ഒന്നാം പ്രതി, സഹോദരി നീതു രണ്ടാം പ്രതി, അച്ഛൻ മൂന്നാം പ്രതിയുമാണ്.
watch video: