ഹൈക്കോടതി മാറ്റാനുള്ള തീരുമാനം: ആശങ്ക അറിയിച്ച് അഭിഭാഷക സംഘടനകൾ

കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹൈക്കോടതി മറ്റൊരുസ്ഥലത്തേക്ക് മാറ്റാൻ തീരുമാനം ആയത്

Update: 2024-02-07 05:32 GMT
Editor : Anas Aseen | By : Web Desk
Advertising

എറണാകുളം: ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ ആശങ്ക അറിയിച്ച് അഭിഭാഷക സംഘടനകൾ. എറണാകുളം നഗരമധ്യത്തിൽ നിന്നും ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുന്പോൾ പൊതുജനങ്ങൾക്കും അവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർക്കും പലതരത്തിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് സംഘടനകൾ പറഞ്ഞു. അഭിഭാഷക സംഘടനകളെ വിശ്വാസത്തിലെടുത്ത ശേഷം തീരുമാനം നടപ്പാക്കണമെന്നാണ് ആവശ്യം

ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനം ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നാണ് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി ഘടകം വ്യക്തമാക്കുന്നത്. മാറ്റം ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെ ബാധിക്കും. അതിനാൽ കോടതി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം അഭിഭാഷകരെയും അഭിഭാഷക സംഘടനകളെയും വിശ്വാസത്തിലെടുത്തതിന് ശേഷമാകണമെന്ന് എ.ഐ.എൽ.യു  സർക്കാരിനോടും ചീഫ് ജസ്റ്റിസിനോടും ആവശ്യപ്പെട്ടു.

രാജ്യത്തെ തന്നെ ആധുനിക സൗകര്യങ്ങളുള്ള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ അഭിഭാഷക അസോസിയേഷനും എതിർപ്പുണ്ട്. അഭിഭാഷകരുമായി ആലോചിക്കാതെയും മറ്റ് സാധ്യതകൾ പരിഗണിക്കാതെയുമാണ് തീരുമാനമെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും ആരോപിച്ചു.

കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാൻ തീരുമാനം ആയത്. ഈ മാസം 17ന് ജഡ്ജിമാരും മന്ത്രിമാരും സ്ഥലത്ത് പരിശോധന നടത്തും. ഹൈക്കോടതി ഉൾപ്പെടുന്ന വിശാലമായ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം.\

Full View


Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News