തെരഞ്ഞെടുപ്പ് ഡ്യൂട്ടി; ഇരുപതിനായിത്തോളം ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനായില്ലെന്ന് പരാതി

വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്ന് സർവീസ് സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

Update: 2026-04-10 07:58 GMT

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഇരുപതിനായിത്തോളം ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനായില്ലെന്ന് പരാതി. പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തും ക്രമീകരണങ്ങളൊരുക്കിയതിലെ അപകാതയുമാണ് പരാതിക്കിടയാക്കിയത്. വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്ന് സർവീസ് സംഘടനകൾ  തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചവർക്ക് ഏപ്രില്‍ 1 മുതല്‍ 7 വരെ മണ്ഡലത്തിലെ ഒരു കേന്ദ്രത്തിലെത്തി വോട്ട് ചെയ്യാനായിരുന്നു നിർദേശം. അങ്ങനെ കേന്ദ്രത്തിലെത്തിയവർക്ക് ബാലറ്റ് വരാത്തതിനാല്‍ വോട്ട ചെയ്യാനായില്ല. പോസ്റ്റല്‍ ബാലറ്റ് വരാത്തവർക്ക് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കലക്ഷന്‍ സെന്‍ററിൽ വോട്ടിങ്ങിന് അവസരമൊരുക്കാമെന്നായിരുന്നു മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഓഫീസറുടെ വാഗ്ദാനം. എന്നാല്‍ അവിടെയും എല്ലാവരുടെയും ബാലറ്റ് എത്തിയില്ല.  തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈപ്പറ്റി പോളിങ് സറ്റേഷിലേക്ക് പോകുന്ന തിരക്കായതിനാല്‍ ബാലറ്റ് വന്ന പലർക്കും വോട്ടു ചെയ്യാനും കഴിഞ്ഞില്ല. ഓരോ ജില്ലയിലും 1000 ലധികം വോട്ട് ഇങ്ങനെ ചെയ്യാനാകതെ ഉണ്ടെന്നാണ് കണക്ക്.

Advertising
Advertising

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ട് നിർണായകമായതിനാല്‍ ഇനിയും വോട്ട് ചെയ്യാന്‍ അവസരം നൽണമെന്നാണ് ജീവനക്കാരുടെ ആവശ്യം. 3 പ്രവൃത്തി ദിവസങ്ങള്‍ ഇതിനായി അനുവദിക്കണമമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തില്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. വോട്ടെണ്ണല്‍ ദിനം രാവിലെ വരുന്ന പോസ്റ്റല്‍ വോട്ടുവരെ പരിഗണിക്കുമെന്നതിനാല്‍ വോട്ട് വൈകി ചെയ്യുന്നതില്‍ നിയമതടസമുണ്ടാകില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News