ഉദ്ഘാടനദിവസം പിറവത്തെ ആശിർവാദ് സിനിമ കോംപ്ലക്സിൽ തീപിടിത്തം; ഷോകൾ നിര്‍ത്തിവച്ചു

ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

Update: 2026-04-10 08:27 GMT

കൊച്ചി: എറണാകുളം പിറവത്ത് ഇന്ന് പ്രവർത്തനമാരംഭിച്ച ആശിർവാദ് സിനിമാ കോംപ്ലക്സിൽ തീപിടിത്തം. പ്രദർശനം നടക്കവേ രാവിലെ പതിനൊന്നോടെയാണ് തീപിടിത്തം ഉണ്ടായത്. ആളുകൾ ഇറങ്ങിയോടിയതോടെ പ്രദർശനം നിർത്തിവെച്ചു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

വാഴ 2 പ്രദര്‍ശനത്തിനിടെയാണ് സംഭവം. തിയറ്ററിൽ നിന്നും പുക ഉയരുന്നത് കണ്ട കാണികൾ പുറത്തേക്കിറങ്ങി ഓടി. ഇതോടെ കോംപ്ലക്‌സിനുള്ളിലെ എല്ലാ തിയറ്ററുകളുടെയും പ്രവർത്തനം നിർത്തിവയ്‌ക്കുകയായിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News