ചികിത്സ വൈകി; അട്ടപ്പാടിയിൽ യുവാവ് മരിച്ചു

ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാലാണ് ചികിത്സ വൈകിയത്

Update: 2024-05-25 15:15 GMT
Advertising

പാലക്കാട്: അട്ടപ്പാടിയിൽ ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ ചികിത്സ വൈകിയ യുവാവ് മരിച്ചു. ഗൂളിക്കടവിൽ ഓട്ടോയിൽ മരം വീണ് പരിക്കേറ്റ ഫൈസലാണ് മരണപ്പെട്ടത്.

മൂന്ന് മണിക്കൂറോളമാണ് ചികിത്സക്കായി കൊണ്ടുപോകാൻ വൈകിയത്. ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിച്ചാണ് മഴക്കെടുതിയിൽ പരിക്കേറ്റ രോഗിയെ മാറ്റിയത്.

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോവാൻ സാധിച്ചിരുന്നില്ല. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്ത ഫൈസൽ വഴിമധ്യേ മരിക്കുകയായിരുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News