കേന്ദ്രനയങ്ങൾക്കെതിരായ ഇടതുമുന്നണിയുടെ ഡൽഹി സമരം ഫെബ്രുവരി എട്ടിന്

സമരത്തിൽ പങ്കെടുക്കുന്ന കാര്യം യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

Update: 2024-01-16 15:52 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ ഇടതുമുന്നണിയുടെ ഡൽഹി സമരം ഫെബ്രുവരി എട്ടിന് നടക്കും.  മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എം.പിമാരും സമരത്തിന്‍റെ ഭാഗമാകും. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ കക്ഷികളെയും ക്ഷണിക്കുന്നതിനൊപ്പം ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകാനും ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചു. സി.പി.എം സമ്മേളനങ്ങൾ ഉയർന്ന ഏറ്റവും പ്രധാനപ്പെട്ട വിമർശനങ്ങളിൽ ഒന്നായിരുന്നു കേന്ദ്രത്തിനെതിരെ വാക്കാലുള്ള പ്രതിഷേധത്തിനും എന്തുകൊണ്ട് പ്രത്യക്ഷ സമരം നടത്തുന്നില്ല എന്നത്. അതിനുള്ള ഉത്തരമാണ് ഇന്നത്തെ ഇടത് മുന്നണി യേഗം നൽകിയിരിക്കുന്നത്.

കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് ഇടതുമുന്നണി തയ്യാറെടുത്തിരിക്കുന്നത് . വി എസ് സർക്കാരിന്റെ കാലത്ത് നടത്തിയത് പോലെ രാജ്യ തലസ്ഥാനത്തെത്തി സമരം നടത്തുകയാണ് മുന്നണി. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരും ഫെബ്രുവരി 8ന് നടക്കുന്ന സമരത്തിൻറെ ഭാഗമാകും.ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളേയും ക്ഷണിക്കുന്നതിന് ഒപ്പം കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബി ജെ പി മുഖ്യമന്ത്രിമാർക്കും കത്ത് നൽകും. സമരത്തിൽ പങ്കെടുക്കുന്ന കാര്യം യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ഡൽഹി സമരം നടക്കുന്ന അതേദിവസം കേരളത്തിൽ ബൂത്ത് തലത്തിൽ ഇടതുമുന്നണി പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News