കൊച്ചി കോർപറേഷനിൽ മുസ്‌ലിം ലീഗിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാൻ ധാരണ

പി.കെ കുഞ്ഞാലികുട്ടി കോൺഗ്രസ്‌ സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണ

Update: 2025-12-24 14:35 GMT

കൊച്ചി: കൊച്ചി കോർപറേഷനിൽ മുസ്‌ലിം ലീഗിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാൻ ധാരണ. ഒരു ടേം ഡെപ്യൂട്ടി മേയർഷിപ്പ് നൽകാൻ ധാരണയായെന്നും തർക്കം അവസാനിച്ചെന്നും ലീഗ് നേതാവ് മുഹമ്മദ് ഷാ പറഞ്ഞു. പി.കെ കുഞ്ഞാലികുട്ടി കോൺഗ്രസ്‌ സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണ. ഒരു വർഷകാലയളവിൽ ടി.കെ അഷ്‌റഫാകും ഡെപ്യൂട്ടി മേയറാകുക.

കൊച്ചി ഡെപ്യൂട്ടി മേയ‍ര്‍ പദവി നിഷേധിക്കപ്പട്ടതിനെ തുട‍ര്‍ന്ന് ഇടഞ്ഞ മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയിരുന്നു. കോണ്‍ഗ്രസുമായി നിസഹകരണം പ്രഖ്യാപിച്ച ലീഗിനെ അനുനയിപ്പിക്കാനായി യുഡിഎഫ് ജില്ലാ ചെയ‍ര്‍മാന്‍ ഡൊമിനിക് പ്രസന്റേഷനെയായിരുന്നു ചുമതല പെടുത്തിയത്.

ഡെപ്യൂട്ടി മേയ‍ര്‍ പദവിയില്‍ ഒരു ടേം എങ്കിലും വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ച‍ര്‍ച്ച പോലും ചെയ്യാതെ കോണ്‍ഗ്രസ് തള്ളിയെന്നാണ് ലീഗിന്റെ പരാതി. ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഘടകക്ഷി വേണ്ട എന്ന നിലപാട് മോശമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ച നടത്തി സമവായത്തിലെത്തിയത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News