ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ. പി ശങ്കരദാസിനെയും വീണ്ടും ചോദ്യം ചെയ്യും

എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്

Update: 2025-11-22 02:12 GMT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ. പി ശങ്കരദാസിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകും. കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്ത് വിടുന്നതിന് എ. പത്മകുമാർ ആദ്യം ഇടപെടൽ നടത്തിയത് ഇവർ കൂടി അംഗങ്ങളായ ബോർഡിലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് അപേക്ഷ നൽകട്ടെ എന്നതായിരുന്നു അന്ന് എൻ. വിജയകുമാറും കെ. പി ശങ്കരദാസും എടുത്ത നിലപാട്. നേരത്തെ ഇവര് രണ്ടുപേരെയും അന്വേഷണസംഘം പ്രാഥമിക ചോദ്യം ചെയ്യൽ നടത്തിയിരുന്നു.

Advertising
Advertising

സ്വർണ്ണകൊള്ളയിൽ എ. പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് കാര്യത്തിൽ വ്യക്തത വരുത്താനായി ഇരുവരെയും വിളിപ്പിക്കുക. എ. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിന്റെ വീട്ടിൽ റെയ്ഡ്. ആറന്മുളയിലെ വീട്ടിലാണ് എസ്‌ഐടി സംഘം റെയ്ഡ് നടത്തുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രത്യേക അന്വേണസംഘം പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. പരിശോധന തുടരുകയാണ്.

വനിത പൊലീസ് ഉദ്യോഗാസ്ഥർ അടമുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വീടിനോടുള്ള ചേർന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയാണ് പരിശോധന.

ശബരിമലയിലെ യോഗദണ്ഡിൽ സ്വർണം പൂശുന്നതിൽ പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡിൽ സ്വർണം പൂശുന്നതിന്റെ ചുമതല പത്മകുമാറിന്റെ മകനാണ് നൽകിയിരുന്നത്. അത് വിവാദമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ തട്ടിപ്പ് നടത്താൻ അവസരം ഒരുക്കി കൊടുത്തതിൽ പത്മകുമാറിന്റൈ പങ്ക് എസ്‌ഐടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ ഇന്ന് ദേവസ്വം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതി പ്രകാരമാണ് യോഗത്തിൽ മന്ത്രി പങ്കെടുക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റും, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News