‘20 കോടി കൊണ്ട് ചന്ദ്രനിൽ 5 സെന്റ് സ്ഥലം വാങ്ങി’; കോടികൾ തട്ടിയ ധന്യ മോഹനനെ നാളെ തൃശൂരി​ലെത്തിക്കും

2019 മുതൽ ആരംഭിച്ച തട്ടിപ്പിലൂടെ 20 കോടിയാണ് കമ്പനിയിൽ നിന്ന് തട്ടിയെടുത്തത്

Update: 2024-07-26 15:56 GMT

കൊല്ലം: 20 കോടി കൊണ്ട് ചന്ദ്രനിൽ 5 സെന്റ് സ്ഥലം വാങ്ങിയെന്ന് ധന്യ മോഹനൻ. വൈദ്യ പരിശോധനയ്ക്ക് ശേഷമായിരുന്നു മാധ്യമങ്ങളോട് പരിഹാസത്തോടെ പ്രതികരിച്ചത്. സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നും 20 കോടി രൂപ തട്ടിയ പ്രതി ധന്യ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. കുറ്റം ചെയ്തോ എന്ന ചോദ്യത്തോട് 'എന്റെ ഈ ബാഗ് മുഴുവൻ കാശാണ്. നിങ്ങൾ വന്ന് എടുത്തോളൂ' എന്നായിരുന്നു പ്രതികരണം.

ധന്യയെ നാളെ തൃശൂരെത്തിക്കും. തൃശൂര്‍ വലപ്പാടുള്ള ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹന്‍. ഇവര്‍ 2019 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

20 കോടിയോളം രൂപ തട്ടിയെടുത്ത് അച്ഛന്റെയും സഹോദരന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവര്‍ മാറ്റിയതായാണ് പരാതി. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്ഥലവും വീടും വാങ്ങിയതായും ആഢംബര ജീവിതം നയിച്ചതായും കണ്ടെത്തിയിരുന്നു. ഇവർ ഓൺലൈൻ റമ്മിക്കടിമയാണെന്നും പൊലീസ് കണ്ടെത്തി. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News