'സീറ്റ് ലഭിച്ചില്ല'; കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ അൻസിയ സിപിഐ വിട്ടു

മെമ്പർഷിപ്പ് പോലും ഇല്ലാത്തയാൾക്ക് സീറ്റ് നൽകിയെന്നും പ്രസ്ഥാനം വ്യക്തികളിൽ ഒതുങ്ങുന്നുവെന്നും അൻസിയ പറഞ്ഞു

Update: 2025-11-14 12:44 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | Special Arrangement

കൊച്ചി: കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ അൻസിയ പാർട്ടി വിട്ടു. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിയ സിപിഐയിൽ നിന്ന് രാജിവെച്ചത്. മെമ്പർഷിപ്പ് പോലും ഇല്ലാത്തയാൾക്ക് സീറ്റ് നൽകിയെന്നും പ്രസ്ഥാനം വ്യക്തികളിൽ ഒതുങ്ങുന്നുവെന്നും അൻസിയ പറഞ്ഞു.

പാർട്ടിവിട്ടെങ്കിലും മുന്നണിയിൽ തുടരുമെന്ന് അൻസിയ വ്യക്തമാക്കി. ലീഗിൻ്റെ തട്ടകത്തിൽ നിന്നാണ് ജയിച്ച് വന്നത്. പ്രതിസന്ധികൾ പാർട്ടിയോട് പറഞ്ഞിരുന്നുവെന്നും പാർട്ടിയുടെ പിന്തുണ ഉണ്ടായില്ലെന്നും അൻസിയ കൂട്ടിച്ചേർത്തു.

നിലവിൽ ആറാം ഡിവിഷനാണ് സിപിഐക്ക്. മെമ്പർഷിപ്പ് പോലും ഇല്ലാത്തയാൾക്ക് സീറ്റ് നൽകി. മഹിളാസംഘം നേതാക്കളെ പോലും പരിഗണിച്ചില്ല. പ്രസ്ഥാനം വ്യക്തികളിൽ ഒതുങ്ങുന്നു. എൽഡിഎഫ് തുടർ ഭരണം ഉണ്ടാകണം. പ്രവർത്തനങ്ങളിൽ എന്നും മേയർക്ക് ഒപ്പം നിന്നിട്ടുണ്ടെന്നും മുന്നണിയിൽ തുടരുമെന്നും അൻസിയ വ്യക്തമാക്കി. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News