'കെ.ടി ജലീൽ തീവ്രവാദ വേരുള്ളയാള്‍'; വിവാദ പരാമർശവുമായി ഇരിങ്ങാലക്കുട രൂപതാ മുഖപത്രം

'ബിഷപ്പ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ ജലീലിനെ അറസ്റ്റ് ചെയ്യണം'

Update: 2023-04-28 06:51 GMT
Editor : ലിസി. പി | By : Web Desk

തൃശ്ശൂർ: കെ.ടി ജലീൽ എം.എൽ.എക്കെതിരെ തീവ്രവാദ ആരോപണവുമായി തൃശൂർ ഇരിങ്ങാലക്കുട രൂപത. ജലീൽ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുമുള്ളയാളാണെന്ന്  ഇരിങ്ങാലക്കുട രൂപതാ മുഖപത്രമായ 'കേരളസഭ' ആരോപിച്ചു.കേരളസഭയുടെ ഏപ്രിൽ ലക്കത്തിലാണ് ആരോപണം.  'കാണുന്നുണ്ട് കേരളം, ഭരണ-പ്രതിപക്ഷ പാർട്ടികളുടെ കക്കുകളി,തീവ്ര ഇസ്ലാമിക കൂട്ടുകെട്ട്' എന്ന തലക്കെട്ടിലാണ് ജലീലിനെ രൂക്ഷമായി വിമർശിക്കുന്നത്.

തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ ജലീലിനെ അറസ്റ്റ് ചെയ്യണം.പിഴയും ഏഴുവർഷം വരെ തടവും കിട്ടാവുന്ന കുറ്റത്തിന് കേസെടുക്കണമെന്നും ലേഖനം ആവശ്യപ്പെട്ടു.

Advertising
Advertising

കർഷകരുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം അവരെ വഞ്ചിക്കുന്ന ഇടതു-വലത് മുന്നണികളുടെ നടപടികൾക്കെതിരാണ് ബിഷപ്പ് പാംപ്ലാനി പറഞ്ഞത്.  എം.വി ഗോവിന്ദനും എം.എ ബേബിയും ബിഷപ്പിന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്‌തെന്നും കേരള സഭ കുറ്റപ്പെടുത്തി . എൽ.ഡി.എഫിലും യു.ഡി.എഫിലും ജലീലിനെ പോലുള്ള തീവ്ര ചിന്താഗതിക്കാർ നുഴഞ്ഞു കയറി. ഇസ്‌ലാമിസ്റ്റ് ചിന്താഗതിക്കാരനായ ജലീലിനെ ഇടതുമുന്നണി സംരക്ഷിക്കുന്നു. കേരളത്തിൽ ക്രൈസ്തവർ സുരക്ഷിതരല്ലെന്നും കത്തോലിക്ക സഭയുടെ കീഴിലുള്ള ഇരിങ്ങാലക്കുട രൂപതാ മുഖപത്രമായ 'കേരളസഭ'യിൽ പറയുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News