'പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ കാർ വിൽപ്പനക്ക്'; തട്ടിപ്പിൽ മൂന്നുപേർ പിടിയിൽ

പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ ഷാജിയുടെ ചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് തുറന്നായിരുന്നു തട്ടിപ്പ്

Update: 2024-12-05 07:38 GMT
Editor : ശരത് പി | By : Web Desk

കൊച്ചി: പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ വിമൽ, അമൽ ഷാജി, അച്ചു എന്നിവരാണ് കൊച്ചി സിറ്റി സൈബർ പൊലീസ് പിടിയിലായത്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ ഷാജിയുടെ ചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് തുറന്നായിരുന്നു തട്ടിപ്പ്. കാർ വിൽപ്പനയ്ക്ക് എന്ന പരസ്യം നൽകി നൂറുകണക്കിന് ആളുകളിൽ നിന്നാണ് പണം തട്ടിയത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News