ചുരുളി സിനിമ വിവാദം: ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

നടന്‍ ജോജു ജോര്‍ജിനെതിരായ പോസ്റ്റാണ് പിന്‍വലിച്ചത്

Update: 2025-06-28 06:58 GMT

കൊച്ചി: ചുരുളി സിനിമ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. നടന്‍ ജോജു ജോര്‍ജിനെതിരായ പോസ്റ്റാണ് പിന്‍വലിച്ചത്. ചുരുളിയില്‍ അഭിനയിച്ചതിനുള്ള പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ഇരുവരും തര്‍ക്കമുണ്ടായിരുന്നത്.

മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പളം അടക്കമാണ് ലിജോ ജോസ് മറുപടി നല്‍കി പോസ്റ്റ് പങ്കുവെച്ചത്. അഞ്ച് ലക്ഷത്തിന് മേലെയാണ് ജോജുവിന് കൊടുത്ത ശമ്പളം. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

ഈ പോസ്റ്റാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്നും നീക്കിയിരിക്കുന്നത്. വിഷയത്തില്‍ പ്രതികരണവുമായി പിന്നാലെ ജോജുവും രംഗത്തെത്തിയിരുന്നു. ചുരുളി സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ബുദ്ധിമുട്ട് നേരിട്ടുണ്ടെന്നും ഫെസ്റ്റിവലിനല്ലാത്ത സിനിമയായിരുന്നെങ്കില്‍ ചുരുളിയില്‍ അഭിനയിക്കില്ലായിരുന്നു എന്നാണ് ജോജു പറഞ്ഞത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News