ലഹരി മാഫിയയുടെ പേടിസ്വപ്‌നമാണ് ഈ മിസ്റ്റി

എല്ലാവരുടെയും ബാഗ് തുറന്നുള്ള പരിശോധന പ്രയാസമേറുമ്പോൾ മിസ്റ്റിയാണ് തന്ത്രപരമായി ലഹരി കൊണ്ടുവരുന്നവരെ കയ്യോടെ പൊക്കുന്നത്

Update: 2022-11-14 01:57 GMT

എറണാകുളത്ത് പൊലീസിനൊപ്പമുള്ള നായയാണ് ലഹരി പിടുത്തത്തിന്‍റെ നേതാവ്. ഒളിപ്പിച്ചു വച്ചിരിക്കുന്ന ലഹരി ഉത്പന്നങ്ങൾ മണത്തറിയുന്ന മിസ്റ്റിയെന്ന നായ ഇന്ന് ലഹരി മാഫിയയുടെ പേടിസ്വപ്നമാണ്. മിസ്റ്റി രംഗത്തിറങ്ങിയതോടെ എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ലഹരി പിടുത്തം വർധിച്ചു.

ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ധാരാളം പേർ വന്നിറങ്ങുന്ന ആലുവ റെയിൽവേ സ്റ്റേഷനിൽ ലഹരി പരിശോധന പലപ്പോഴും കുഴക്കുന്ന ഒന്നാണ്. എല്ലാവരുടെയും ബാഗ് തുറന്നുള്ള പരിശോധന പ്രയാസമേറുമ്പോൾ മിസ്റ്റിയാണ് തന്ത്രപരമായി ലഹരി കൊണ്ടുവരുന്നവരെ കയ്യോടെ പൊക്കുന്നത്. സ്റ്റേഷനിൽ ചുറ്റിയടിക്കുന്ന മിസ്റ്റിയുടെ മണം പിടുത്തത്തിൽ ലഹരി ഒളിപ്പിക്കുന്നവര്‍ കുടുങ്ങുകയാണ് പതിവ്.

Advertising
Advertising

മണമറിഞ്ഞ് കഞ്ചാവടക്കം പിടിക്കുന്ന പണി ചുമ്മാതങ്ങ് വന്നു ചേർന്നതല്ല മിസ്റ്റിക്ക്. മികച്ച പരിശീലനം നേടിയാണ് എറണാകുളം റൂറൽ പൊലീസിന്‍റെ ഭാഗമായത്. നാലു വർഷമായി ഇവിടെയുണ്ട്. മൂന്നു മാസമായപ്പോൾ തൃശൂർ പൊലീസ് അക്കാദമിയിലെത്തി പരിശീലനം നേടി. ജില്ലയിൽ കഞ്ചാവും മറ്റ് പുകയില ഉത്പന്നങ്ങളും മണത്തറിയുന്നത് മിസ്റ്റിയാണ്. ഇടയ്ക്കിടെ റെയിൽവേ സ്‌റ്റേഷൻ പരിസരങ്ങളിലും ഇവൾ ചുറ്റിയടിക്കാറുണ്ട്. പെരുമ്പാവൂർ മേഖലയിലാണ് കൂടുതൽ ചുറ്റൽ. ഇവളുടെ മണം പിടുത്തത്തെ മറികടന്ന് അത്രവേഗം ലഹരി കടത്താൻ പ്രയാസകരമാണ്. കളമശേരി ക്യാമ്പിലാണ് മിസ്റ്റിയുടെ വാസം.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News