നടുറോഡില്‍ കേരള പോലീസിന് സല്യൂട്ട് അടിച്ച് നായ; അടിക്കുറിപ്പ് മത്സരവുമായി പോലീസ്

'സല്യൂട്ട് അടിക്കെടെ....ഞാന്‍ ഇവിടുത്തെ മേയറാ.' എന്നായുന്നു ചിത്രത്തിന് മറ്റൊരാള്‍ നല്‍കിയ കമന്‍റ്

Update: 2021-07-12 15:41 GMT
Editor : Roshin | By : Web Desk

നടുറോഡില്‍ പൊലീസിന് സല്യൂട്ടടിക്കുന്ന തെരുവ് നായയുടെ ചിത്രത്തിന് അടിക്കുറിപ്പ് മത്സരവുമായി കേരളാ പോലീസ്. കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ധാരാളം കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ദീപേഷ് വിജി പകര്‍ത്തിയ ചിത്രമാണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്‍റിന് സമ്മാനവും പൊലീസ് വാഗ്ധാനം ചെയ്യുന്നുണ്ട്.

ചിത്രത്തിന് താഴെ കമന്‍റുമായി ഷെഫ് സുരേഷ് പിള്ളയും എത്തി. 'സാറേ നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും എന്നെ പോലീസിലെടുക്കു പ്ലീസ്' എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്‍റ്.

Advertising
Advertising

കച്ചവടം നടത്തി കുടുംബം പോറ്റാനൊന്നും പോകുന്നതല്ല സാറേ.ബിവറേജിനു മുന്നില്‍ ക്യൂ നില്‍ക്കാനാ.. ദയവു ചെയ്ത് ഫൈന്‍ അടിക്കരുത്' എന്നായിരുന്നു ഒരു കമന്റ്. 'എന്റെ പൊന്നു സാറേ എന്റെ ഫോട്ടോ ഫേസ്ബുക്കിലിടരുത് ചിലര്‍ മോശമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു മറ്റൊരു കമന്‍റ്.

#justiceforbruno ഹാഷ്ടാഗുകളും ചിത്രത്തിന് താഴെ കമന്‍റായി വരുന്നുണ്ട്. 'നിങ്ങൾ പറഞ്ഞാൽ എനിക്ക് മനസ്സിലാവും. ഞാൻ വീട്ടിൽ അടങ്ങി ഇരിക്കാം സാറേ' എന്നാണ് നടന്‍ നിര്‍മല്‍ പാലാഴിയുടെ കമന്‍റ്. 'സല്യൂട്ട് അടിക്കെടെ....ഞാന്‍ ഇവിടുത്തെ മേയറാ.' എന്നായുന്നു ചിത്രത്തിന് മറ്റൊരാള്‍ നല്‍കിയ കമന്‍റ്. ചിത്രത്തിന് അടിക്കുറിപ്പുമായി രസകരമായ ധരാളം കമന്‍റുകളാണ് എത്തുന്നത്.

Full View

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News