കെ.എസ്.ആർ.ടി.സിയുടെ ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുത്; വിദ്യാർത്ഥി കൺസെഷൻ വെട്ടുക്കുറക്കാനുള്ള നീക്കം അനുവദിക്കില്ല - ഫ്രറ്റേണിറ്റി

'സർക്കാരിൻ്റെ കെടുകാര്യസ്ഥതയിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയിൽ നിന്ന് സർക്കാർ തന്നെ ഒളിച്ചോടുന്ന നടപടിയാണിത്'

Update: 2023-02-28 05:08 GMT

കോഴിക്കോട്: 25 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ കൺസെഷൻ റദ്ദാക്കാനുള്ള കെ.എസ്.ആർ.ടി സി നടപടി വിദ്യാർത്ഥികളോടുള്ള വഞ്ചനയും അവരുടെ വിദ്യാഭ്യാസ അവകാശത്തെ അട്ടിമറിക്കുന്നതുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. കെ.എസ്.ആർ.ടി.സി യുടെ ബാധ്യത വിദ്യാർത്ഥികളുടെ മേലല്ല അടിച്ചേൽപ്പിക്കേണ്ടത്. സർക്കാരിൻ്റെ കെടുകാര്യസ്ഥതയിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയിൽ നിന്ന് സർക്കാർ തന്നെ ഒളിച്ചോടുന്ന നടപടിയാണിത്. ദീർഘ കാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥി കൺസെഷനില്‍ കൈ വെക്കാനുള്ള സര്ക്കാര് നീക്കത്തിന് എതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ പറഞ്ഞു.

Advertising
Advertising

അതേസമയം കെഎസ്ആർടിസിയുടെ പുതിയ മാർഗരേഖക്കെതിരെ മറ്റു വിദ്യാർഥി സംഘടനകളും രംഗത്തുവന്നു. യാത്രാ കൺസെഷന്റെ കടയ്ക്കൽ കത്തിവെക്കുന്ന സമീപനമാണ് മാനേജ്മെന്റിന്റേതെന്നും തീരുമാനം പിൻവലിക്കണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കെ എസ് യു വ്യക്തമാക്കി. പുതിയ മാർഗരേഖ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു

25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി കൺസെഷൻ ലഭിക്കില്ല എന്നാണ് കെഎസ്ആർടിസിയുടെ മാർഗരേഖയിൽ പറയുന്നത്. മാതാപിതാക്കൾ ഇൻകം ടാക്സ് പരിധിയിൽ വരുന്ന കോളജ് വിദ്യാർഥികൾക്കും പുതിയ മാർഗരേഖ പ്രകാരം യാത്രാ ഇളവുണ്ടാകില്ല. സർക്കാർ, എയിഡഡ് സ്‌കൂളുകൾക്ക് നിലവിലെ രീതി തുടരും. സ്വകാര്യ സ്‌കൂളിലെയും കോളജിലെയും ബിപിഎൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകാമെന്നും കെഎസ്ആർടിസി എംഡിയുടെ നിർദേശത്തിലുണ്ട്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News