ഡോ.കെ.എസ് രാധാകൃഷ്ണനും ഡോ.അബ്ദുൽ സലാമും പൂർവാശ്രമത്തിലെ രണ്ട് കുന്നുമ്മൽ ബോയ്സ്; പരിഹാസവുമായി ഡിവൈഎഫ്ഐ

യുഡിഎഫ് കാലത്താണ് ഡോ.അബ്ദുൾ സലാം കോഴിക്കോട് സർവകലാശാലയുടെയും ഡോ.കെ.എസ് രാധാകൃഷ്ണൻ കാലടി സർവകലാശാലയുടെയും വിസിയാകുന്നത്

Update: 2025-07-12 07:50 GMT

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ട ഡോ.കെ.എസ് രാധാകൃഷ്ണനും ഡോ.അബ്ദുൾ സലാമും പൂർവാശ്രമത്തിലെ രണ്ട് കുന്നുമ്മൽ ബോയ്സെന്ന്  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്.

കേരള സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലി​ന്റെ നടപടികൾ വിവാദത്തിലാവുകയും അതിനെതിരെ സർക്കാരും ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രം​ഗത്തെത്തുകയും ചെയ്തിരുന്നു. ​ബിജെപിക്കും ആർ എസ് എസിനും വേണ്ടിയാണ് മോഹനൻ കുന്നുമ്മൽ പ്രവർത്തിക്കുന്നതെന്നും സംഘടനകൾ ആരോപിച്ചിരുന്നു. 

Advertising
Advertising

യുഡിഎഫ് കാലത്താണ് ഡോ.അബ്ദുൾ സലാം കോഴിക്കോട് സർവകലാശാലയുടെയും ഡോ.കെ.എസ് രാധാകൃഷ്ണൻ കാലടി സർവകലാശാലയുടെയും വിസിയാകുന്നത്. ഇരുവരും പിന്നീട് ബി​ജെപിയിൽ ചേരുകയും മത്സരിക്കുകയും ചെയ്തിരുന്നു. പാർട്ടി പുന:സംഘടനയുടെ ഭാഗമായി ഇരുവരെയും വൈസ് പ്രസിഡന്റുമാരായി നിയമിച്ചിരുന്നു. 


Full View



Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News