യുവഡോക്ടർ ജീവനൊടുക്കിയ സംഭവം; പ്രതിശ്രുതവരൻ ഡോ.റുവൈസിനെ പ്രതിചേർത്തു

സ്ത്രീധനം നൽകാത്തതു കൊണ്ട് വിവാഹത്തിൽ നിന്ന് പിന്മാറാൻ റുവൈസ് തീരുമാനിച്ചിരുന്നു

Update: 2023-12-06 17:28 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ പി.ജി അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായിരുന്ന ഡോക്ടർ റുവൈസിനെ പ്രതി ചേർത്തു.  ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് പ്രതിചേർത്തത്.

ഇന്നലെയാണ് വെഞ്ഞാറമൂട് സ്വദേശി ഷഹനയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ സ്ത്രീധന പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ഷഹാന കുറിച്ചിരുന്നു. ഷഹാനയുടെയും റുവൈസിന്റെയും വിവാഹം തീരുമാനിച്ചുറപ്പിച്ചിരുന്നു. എന്നാൽ റുവൈസും കുടുംബവും കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Advertising
Advertising
Full View

ഷഹാനയുടെ മരണത്തെത്തുടർന്ന് പൊലീസ് സഹോദരന്റെയടക്കം മൊഴിയെടുത്തിരുന്നെങ്കിലും സ്ത്രീധനപീഡനമാണ് യുവതി ജീവനൊടുക്കിയതിന് പിന്നിലെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് ഷഹാനയുടെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തതിൽ നിന്നാണ് റുവൈസ് സ്ത്രീധനം ചോദിച്ചതായി മനസ്സിലാകുന്നത്. സ്ത്രീധനം നൽകാത്തതു കൊണ്ട് വിവാഹത്തിൽ നിന്ന് പിന്മാറാൻ റുവൈസ് തീരുമാനിച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News