Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കണ്ണൂർ: കണ്ണൂർ പുല്ലൂപ്പിയിൽ ലഹരി വിൽപ്പനക്കാരനെ വീട് വളഞ്ഞ് പിടികൂടി. പുല്ലൂപ്പി സ്വദേശി റോയ് ആണ് പിടിയിലായത്. നാട്ടുകാരും എക്സൈസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഇന്നലെ രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവമുണ്ടായത്. ഒരാഴ്ച മുമ്പ് രണ്ട് വിദ്യാര്‍ഥികളെ നാട്ടുകാര്‍ ലഹരിയുമായി പിടികൂടിയിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ റോയ് ആണ് ഇവര്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്നത് എന്നുള്ള വിവരം നാട്ടുകാര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് ഒരാഴ്ചക്കാലം റോയിയെ നാട്ടുകാര്‍ നിരീക്ഷിച്ചു. ഇയാളുടെ കയ്യില്‍ നിന്ന് 200 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.