കൊച്ചിയില്‍ മോഡല്‍ ഉള്‍പ്പെടെ ആറംഗ ലഹരി സംഘം അറസ്റ്റില്‍

എളമക്കരയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നതിനിടെയാണ് വരാപ്പുഴ സ്വദേശിയായ മോഡല്‍ അല്‍ക്കാ ബോണിയടക്കം ആറുപേര്‍ പിടിയിലായത്

Update: 2024-05-18 07:55 GMT
Editor : Shaheer | By : Web Desk

കൊച്ചി: മോഡലായ യുവതിയടക്കം ആറംഗ ലഹരി സംഘം പൊലീസിന്റെ പിടിയില്‍. എളമക്കരയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍നിന്ന് കൊക്കെയ്ന്‍, എം.ഡി.എം.എ, കഞ്ചാവ് ഉള്‍പ്പെടെ പിടിച്ചെടുത്തു.

വരാപ്പുഴ സ്വദേശിയായ മോഡല്‍ അല്‍ക്കാ ബോണിയടക്കം ആറുപേരാണു പിടിയിലായത്. പാലക്കാട്, തൃശൂര്‍ സ്വദേശികളാണു മറ്റു പ്രതികള്‍. ഇവരും മോഡലിങ്ങുമായി ബന്ധപ്പെട്ടാണ് കൊച്ചിയിലെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റ് രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എളമക്കരയിലെ ലോഡ്ജിലെത്തി പൊലീ‌സ് പരിശോധന നടത്തിയത്.

Advertising
Advertising

കഴിഞ്ഞ 13 മുതല്‍ സംഘം എളമക്കരയിലെ ലോഡ്ജില്‍ താമസിച്ചുവരികയാണെന്നാണു വിവരം. ലഹരി ഇടപാടിന്റെ കണക്കുപുസ്തകവും ഇവരില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത പുസ്തകത്തില്‍നിന്ന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Full View

Summary: Six-member drug gang, including a model, has been arrested by the police in Kochi's Elamakkara

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News