പാഴ്സൽ സർവീസിന്റെ മറവിൽ ലഹരി കച്ചവടം; പിടികൂടിയത് 50 ലക്ഷം രൂപയുടെ നിരോധിത ലഹരി

പ്രതികൾക്കായുള്ള പൊലീസ് അന്വേഷണം തുടരുന്നു

Update: 2025-02-04 16:15 GMT

തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ലഹരി പിടികൂടി. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. പാഴ്സൽ സർവീസിന്റെ മറവിൽ കടമുറി വാടകയ്ക്ക് എടുത്തായിരുന്നു ലഹരി കൈമാറ്റം.

പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി എത്തിച്ചതാണ് ഇവയെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചും ലഹരി വില്പനയ്ക്ക് പദ്ധതി ഇട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കല്ലമ്പലം, ചിറയിൻകീഴ്, വർക്കല അടക്കമുള്ള സ്ഥലങ്ങളിൽ നേരത്തെയും വില്പനയ്ക്ക് എത്തിച്ച ലഹരി പിടികൂടിയിരുന്നു. പാക്കറ്റിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ അടക്കമുള്ളവ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കടമുറി വാടകയ്ക്ക് എടുത്ത യുവാക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Full View

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News