ഓണത്തോടനുബന്ധിച്ച് തിരക്ക് വർധിച്ചതോടെ ദുരിത പൂർണമായി ട്രെയിൻ യാത്ര

പുതിയ കോച്ചുകൾ അനുവദിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്

Update: 2023-08-28 04:07 GMT

കോഴിക്കോട്: ഇറങ്ങേണ്ട സ്റ്റോപ്പുകളിൽ ഇറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ട്രെയിൻ യാത്രക്കാർ. ഓണത്തോടനുബന്ധിച്ച് തിരക്ക് വർധിച്ചതോടെ ട്രെയിൻ യാത്ര ദുരിത പൂർണമായിരിക്കുകയാണ്. പുതിയ കോച്ചുകൾ അനുവദിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

എറണാകുളത്ത് നിന്നും നിസാമുദ്ദീൻ വരെ പോകുന്ന മംഗള ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റിൽ കയറിയ യാത്രക്കാർക്ക് സ്റ്റോപ്പുകളിൽ ഇറങ്ങാൻ കഴിഞ്ഞില്ല. കുറ്റിപ്പുറത്ത് ഇറങ്ങേണ്ട പലരും പരപ്പനങ്ങാടിയിലാണ് ഇറങ്ങിയത്. ഫറോക്കിൽ എത്തേണ്ടവർക്ക് കോഴിക്കോട് ഇറങ്ങേണ്ടി വന്നു.

വന്ദേ ഭാരത് കൂടി വന്നതോടെ സാധാരണയിലും കൂടുതൽ സമയമെടുത്താണ് പല ട്രെയിനുകളും സ്റ്റേഷനുകളിലെത്തുന്നത്. ഇതും സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടാകുന്നുണ്ട്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News