പിടിച്ചെടുത്ത കാർ വിട്ടുനൽകണമെന്ന് ദുൽഖർ സൽമാൻ; കസ്റ്റംസിന് അപേക്ഷ നൽകി

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അപേക്ഷ നൽകിയത്

Update: 2025-10-12 06:59 GMT
Editor : ലിസി. പി | By : Web Desk

ദുൽഖർ സൽമാൻ Photo| Special Arrangement

കൊച്ചി: പിടിച്ചെടുത്ത വാഹനം വിട്ടു നൽകണമെന്ന് കസ്റ്റംസിന് അപേക്ഷ നൽകി നടൻ ദുൽഖർ സൽമാൻ. ഡിഫണ്ടർ വാഹനം വിട്ട് നൽകണം എന്നാണ് അപേക്ഷ. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അപേക്ഷ നൽകിയത്. അപേക്ഷയിൽ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് പറഞ്ഞിരുന്നു. 

അതിനിടെ, ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളടക്കം 17 ഇടങ്ങളില്‍ കഴിഞ്ഞദിവസം ഇഡി പരിശോധന നടത്തിയിരുന്നു.ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന് പിന്നാലെയാണ്  ഇഡി പരിശോധന നടത്തിയത്.

Advertising
Advertising

ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് എടുത്തതിനെ പിന്നാലെ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. പിന്നാലെയാണ് താരങ്ങളുടെ വീട്ടിലിടക്കം റെയ്ഡ് നടത്തിയത്. ഫെമ നിയമലംഘനങ്ങളും ഹവാലാ ഇടപാടുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. തുടര്‍ന്ന് ഇഡി ദുൽഖറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു.

താരങ്ങൾക്ക് പുറമേ വാഹന ഡീലർമാരുടെ വീടുകളും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ചും പരിശോധന നടത്തിരിയിരുന്നു. തൃശൂർ പാലിയേക്കരയിലുള്ള ബാഡ് ബോയ് എന്ന ആഡംബര വാഹന സ്ഥാപനത്തിലും കോഴിക്കോട് തൊണ്ടയാടുള്ള കാർ ഷോറൂമിലും ഇടുക്കി അടിമാലിയിലെ ഗാരേജിലും ഇടി പരിശോധന നടത്തിയിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News