ജൂഡീഷ്യല്‍ കമ്മീഷനെതിരെ ഇ.ഡി ഹൈക്കോടതിയില്‍

ഇ.ഡിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്.

Update: 2021-06-24 12:09 GMT

ജൂഡീഷ്യല്‍ കമ്മീഷന്റെ നിയമനം അസാധുവാക്കണം എന്നാവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര ഏജന്‍സിക്കെതിരെ ജൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ഉത്തരവിറക്കിയത്.

ഇ.ഡി അന്വേഷണം നടത്തിയത് മുഖ്യമന്ത്രിക്കെതിരെയോ മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയോ ആണ്. ഈ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജൂഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

ഇ.ഡിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. ജസ്റ്റിസ് വി.കെ മോഹനന്‍ ആണ് കമ്മീഷന്‍ ചെയര്‍മാന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന്റെ പരിഗണനയിലുള്ളത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News