ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണത്തിന് ഇഡിയും

സാമ്പത്തിക ഇടപാടുകൾ, പണപ്പിരിവ്, കള്ളപ്പണ ഇടപാടുകൾ എന്നിവയെപ്പറ്റിയും ഇഡി അന്വേഷിക്കും

Update: 2025-10-12 07:43 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇ.ഡി. എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.)  ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യും.സാമ്പത്തിക ഇടപാടുകൾ, പണപ്പിരിവ്, കള്ളപ്പണ ഇടപാടുകൾ എന്നിവയെപ്പറ്റിയും ഇഡി അന്വേഷിക്കും.

പ്രത്യേക അന്വേഷണസംഘത്തിന്റെ എഫ്ഐആർ പകർപ്പ് ഇഡി ആവശ്യപ്പെടും. എസ്ഐടി റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും ഇഡി തുടർനടപടികളെടുക്കുക.

ശബരിമല സ്വർണകൊള്ളയിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.സ്വർണക്കവർച്ചയിലെ ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങൾ വിജിലൻസ് റിപ്പോർട്ടിലുണ്ട്. ദേവസ്വം ബോർഡിനെതിരെയും റിപ്പോർട്ടിൽ സംശയം ഉന്നയിക്കുന്നുണ്ട്.ബോർഡിനെതിരെയും തുടർനടപടി വേണമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു. നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാൻ കഴിയില്ലെന്നും  ഉദ്യോഗസ്ഥ താല്പര്യം മാത്രമെന്ന് കാണാൻ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.  2019 ലെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ നിർദ്ദേശമോ ഉണ്ടോയെന്ന് സംശയമുണ്ട്. നിയമവിരുദ്ധമായി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദേവസ്വത്തിന് പുറത്തു കൊണ്ട് പോയി സ്വർണ്ണം പൂശാൻ ഇടയായത് 2019 ലെ ബോർഡിന്റെ വീഴ്ചയാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertising
Advertising

അതിനിടെ, സ്വർണക്കൊള്ളയിൽ 2019 ലെ ദേവസ്വം ബോർഡ് ഭരണ സമതി പ്രതിപട്ടികയിൽ ഉൾപെട്ടതിൽ വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.സ്വർണപ്പാളി കൊള്ളയിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അന്വേഷണം നടക്കട്ടെ,പ്രതികൾ പാർട്ടിക്കാരാണോ അല്ലയോ എന്ന് നോക്കില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.ദേവസ്വം മന്ത്രി രാജിവെക്കണമെന്നും കേസിൽ പരിപൂർണ്ണ അന്വേഷണം നടക്കണമെന്നും  പൊലീസിന്റെ അന്വേഷണത്തിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനാവില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News