Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പാലക്കാട്: ആശിർനന്ദയുടെ മരണത്തിൽ പാലക്കാട് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്ക് സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥിയെ മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധം. മാർക്ക് കുറഞ്ഞാൽ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്നുള്ള കത്ത് രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ നിർബന്ധപൂർവ്വം ഒപ്പിട്ടു വാങ്ങിയെന്നും കണ്ടെത്തൽ. പാലക്കാട് ഡിഡിഇ നടത്തിയ അന്വേഷണ റിപ്പോർട്ട് കലക്ടർക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും കൈമാറി.